വളപട്ടണത്ത് ലോറിമറിഞ്ഞു; ഡിവൈഡറുകൾ വാഹനയാത്രികർക്ക് അപകടക്കെണിയാവുന്നു

Kannadiparamba online news

കണ്ണൂർ: ഇന്ന് പുലർച്ചെ ആറുമണിയോടെ വളപട്ടണം മഹാ രാഷ്ട്രയിൽ നിന്ന് കൊച്ചിയിലേക്ക് ലോഡ് നിറയെ മരുന്നുമായി പോകുകയായിരുന്ന ട്രക്കാണ് മറിഞ്ഞത്. ഇ തുവഴിയുള്ള ഗതാഗതം ഏറെ സമയം സ്തംഭിച്ചു. . ഡ്രൈവർ ഉറങ്ങിയതായിരിക്കാം അപകടത്തിന് കാരണമെന്ന് പോലീസ് നിഗമനം. മറിഞ്ഞ ലോറി ക്രൈയിൻ ഉപയോഗിച്ച് എടുത്ത് മാറ്റി വളപട്ടണം സ്റ്റേഷനിലെത്തിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല.

അതേസമയം ഡിവൈഡറുകൾ വാഹനയാത്രികർക്ക് അപക ടക്കെണിയാവുന്നു. വാഹന ങ്ങൾ ഡിവൈഡറിൽ ഇടിച്ച് തകരുകയും യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്യുന്നു. മറ്റൊരു അപകടത്തിനായി കാത്തുനിൽക്കാതെ രാത്രിയും പകലും ഡിവൈഡർ തിരിച്ചറിയാനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നാണ് വാഹന യാത്രക്കാർ ആവശ്യപ്പെടുന്നത്. ഡിവൈഡറിൽ ചാടിക്കയറിയ വാഹനം പലതവണ മറിഞ്ഞുവീണ കാഴ്ച‌ പതിവാണ്.വീതി കുറഞ്ഞ റോഡിൽ നിർമിച്ച ഡിവൈഡ റിൽ മുൻവശങ്ങളിൽ മുന്നറിയിപ്പ് ബോർഡ് രാത്രി സമയങ്ങളിൽ യാത്രക്കാർക്ക് കാണത്തക്കവിധത്തിൽ സിഗ്നൽ സംവിധാനങ്ങൽ സ്ഥാപിക്കാണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!