പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം അന്തരിച്ചു

Kannadiparamba online news

നാറാത്ത്: പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം(62 വയസ്സ്) അന്തരിച്ചു. പരേതരായ സി.എഛ് പത്മനാഭൻ നമ്പ്യാരുടെയും സിഎം ജാനകിമ്മയുടെയും മകനാണ്.നിരവധി സംസ്ഥാന, സുരേഷ് ഗോപിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാര ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയ കളിയാട്ടം,കർമ്മയോഗി ,സമവാക്യം, പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും, അന്യ ലോകം തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ്.മുയൽ ഗ്രാമം ,രവി ഭഗവാൻ ,കാട്ടിലൂടെ, നാട്ടിലൂടെ (ബാലസാഹിത്യകൃതികൾ) ബലൻ (സ്മരണകൾ )പാവപ്പെട്ട കഥ ,ജീവിതം പൂങ്കാവനം ( പലവക )അനന്തം (പരീക്ഷണ കൃതി )കാശി (നോവൽ)തുടങ്ങി നിരവധി ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്.ജീവിതം പൂങ്കാവനം എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നാറാത്തുള്ള മിഥിലയിൽ വച്ച് സുരേഷ് ഗോപിയും ,കാശി എന്ന നോവലിൻ്റെ പ്രകാശനം എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎയും ,അന്യ ലോകം എന്ന കഥാസമാഹാരത്തിൻ്റെ പ്രകാശനം സിനിമ സംവിധായകനായ ജയരാജും , കൈതപ്രം ദാമോദരൻ നമ്പൂതിരിയും ചേർന്നാണ് നിർവഹിച്ചത്.
കെ.എൻ സൗമ്യയാണ് ഭാര്യ. മകൾ ഗായത്രി ബൽറാം. സഹോദരങ്ങൾ ജയറാം, ശൈലജ , ഭാർഗവറാം , ലതീഷ്. സംസ്കാരം രണ്ട് മണിക്ക് പുല്ലുപ്പി സമുദായ ശ്മശാനത്തിൽ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!