കാറും പിക് അപ്പും കൂട്ടിയിടിച്ച് വയോധിക മരിച്ചു ;9 പേര്‍ക്ക് പരിക്ക്

Kannadiparamba online news

മട്ടന്നൂർ: മട്ടന്നൂർ ചാവശേരി പത്തൊമ്പതാം മൈലിൽ കാറും പിക് അപ്പും കൂട്ടിയിടിച്ച് വയോധിക മരണപ്പെട്ടു.ഇരു വാഹനത്തിലേയും 9 പേർക്ക് പരിക്കേറ്റു. കാർ യാത്രക്കാരായ രണ്ടു പേരുടെ നില ഗുരുതരം.കാർ യാത്രക്കാരി ആലപ്പുഴ ചേർത്തല സ്വദേശിനി കുമാരി (67) ആണ് മരണപ്പെട്ടത്.
ഇന്ന് പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം.കർണ്ണാടകയിലേക്ക് പോകുകയായിരുന്നവരാണ്കാറിലുണ്ടായിരുന്നത്. കാറിലുണ്ടായിരുന്നകുട്ടികൾ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്.പിക് അപ്പിലെ ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരെ കണ്ണൂരിലേയും മട്ടന്നൂരിലേയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.കാർ യാത്രക്കാരായ രണ്ടു പേർ ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ ആശുപത്രിയിലാണ്. വിവരമറിഞ്ഞ് മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!