ചക്കരക്കൽ: ജോലി വാഗ്ദാനം നൽകി മകന് കലക്ഷൻ ഏജൻ്റായി നിയമനം നൽകിയ ശേഷം ടാർജറ്റ് പൂർത്തിയാക്കാനെന്ന വ്യാജേന പണം തട്ടിയെടുത്തുവെന്ന വീട്ടമ്മയുടെ പരാതിയിൽ രണ്ടു പേർക്കെതിരെ ചക്കരക്കൽ പോലീസ് വഞ്ചനാകുറ്റത്തിന് കേസെടുത്തു.മുണ്ടേരി പടന്നോട്ടെ കെ.ഉമയുടെ പരാതിയിലാണ് ധനകാര്യ സ്ഥാപനമായ റോയൽ ട്രാവൻകൂർ ഫാർമേർസ് പ്രൊഡ്യൂസേർസ് കമ്പനി ഇരിട്ടി ബ്രാഞ്ചിലെ മാനേജർ പി.പി.അമൽ, സ്ഥാപനത്തിൻ്റെ സി.ഇ.ഒ.രാഹുൽ ചക്രപാണി എന്നിവർക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തത്.പരാതിക്കാരിയുടെ മകന് കലക്ഷൻ ഏജൻ്റായി ഇരിട്ടി ശാഖയിൽ ജോലി നൽകിയ ശേഷം കഴിഞ്ഞ വർഷം മാർച്ച് 30 മുതൽ പ്രതികൾ7.5 ശതമാനം മുതൽ 11 ശതമാനം വരെ പലിശ തരാമെന്ന് വിശ്വസിപ്പിച്ച് പല തവണകളായി 3,50,000 രൂപ കൈപ്പറ്റിയ ശേഷം പണം തിരിച്ചു തരാതെ വഞ്ചിച്ചു വെന്ന പരാതിയിലാണ് കേസെടുത്തത്.
നിക്ഷേപ തട്ടിപ്പ് രണ്ടു പേർക്കെതിരെ കേസ്
