കണ്ണൂർ:
കണ്ണൂർ ലോക്സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം വി ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം എൽഡിഎഫ് ദേശിയ നേതാക്കൾ നാളെ കണ്ണൂരിൽ വിവിധ റാലികളിൽ പങ്കെടുക്കും. എൽഡിഎഫ് കൺവീനർ നാളെ 5ന് കണിച്ചാറും 6.30ന് ചിറ്റാരിപറമ്പിലും എൽഡിഎഫ് റാലിയിൽ പങ്കെടുക്കും. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ടീച്ചർ 5ന് മുഴക്കുന്ന് സംസാരിക്കും. പിഎം സുരേഷ്ബാബു 5ന് പയ്യാവൂരും ലതിക സുഭാഷ് 5ന് കുറുമാത്തൂരും റാലികളിൽ പങ്കെടുക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

