കുപ്പത്ത് വീട് കുത്തി തുറന്ന് 35 പവൻ  സ്വർണവും പണവും കവർന്നു

kpaonlinenews

തളിപ്പറമ്പ : കുപ്പത്ത് വീട് കുത്തി തുറന്ന് 35 പവനോളം സ്വർണവും പണവും കവർന്നതായി പരാതി. മരത്തക്കാട് അഗ്രശാല റസ്റ്റോറൻ്റിന് പിൻവശത്തെ ബത്താലി ഫാത്തിമയുടെ വീട്ടിലാണ് മോഷണം നടന്നത്.

ഇന്ന് വൈകിട്ട് 3.30-ന് ഫാത്തിമയും മക്കളും ചികിത്സയിലുള്ള ബന്ധുവിനെ സന്ദർശിക്കാൻ ആശുപത്രിയിൽ പോയി 5.30-ഓടെ തിരിച്ച് എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. തളിപ്പറമ്പ് പൊലിസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.

Share This Article
error: Content is protected !!