സി.രഘുനാഥ് അഴീക്കോട് മണ്ഡലത്തിൽ

Kannadiparamba online news

കണ്ണൂർ : കണ്ണൂർ ലോക്‌സഭാ മണ്ഡലം എൻ.ഡി.എ. സ്ഥാനാർഥി സി.രഘുനാഥ് അഴിക്കോട് നിയോജകമണ്ഡലത്തിൽ പര്യടനം നടത്തി. കണ്ണൂർ പടന്നപ്പാലത്ത് ബി.ജെ.പി. ജില്ലാ സെൽ കോ ഓർഡിനേറ്റർ ഗംഗാധരൻ കാളീശ്വരം പര്യടനം ഉദ്ഘാടനം ചെയ്തു. ജില്ലാ ഉപാധ്യക്ഷൻ ടി.സി.മനോജ് അധ്യക്ഷത വഹിച്ചു. തുടർന്ന് ചാലാട്, ചാക്കാട്ടിൽപീടിക, പള്ളിക്കുന്ന് പഴയ പോസ്റ്റ് ഓഫീസ്, ഇടച്ചേരി മുത്തപ്പൻകാവ്, ടി.സി.മുക്ക്, കുന്നുംകൈ, കൊറ്റാളി, പൊടിക്കുണ്ട്, പള്ളിക്കുന്ന് പാലം, നാലുമുക്ക്, പള്ളിക്കുളം, കടലായി അമ്പലം, കാഞ്ഞിരത്തറ, മന്ന, കളരിവാതുക്കൽ, പാപ്പിനിശ്ശേരി, പുതിയകാവ്, കാട്ടിയം ടൗൺ, അരോളി, ബോട്ട് പാലം, ചാൽ എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം പൂതപ്പാറയിൽ സമാപിച്ചു. സമാപനസമ്മേളനം ബി.ജെ.പി. കോഴിക്കോട് മേഖലാ ജനറൽ സെക്രട്ടറി കെ.കെ.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.

അഴീക്കോട് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഒ.കെ.സന്തോഷ് കുമാർ, ജില്ലാ ഉപാധ്യക്ഷന്മാരായ പി.ആർ.രാജൻ, ടി.സി.മനോജ്, അഴീക്കോട് മണ്ഡലം പ്രസിഡന്റ് എസ്.വിജയ്, ചിറക്കൽ മണ്ഡലം പ്രസിഡന്റ് രാഹുൽ രാജീവ്, സായ് കിരൺ, പി.കെ.ശ്രീകുമാർ, എം.അനീഷ് കുമാർ, കെ.എൻ.മുകുന്ദൻ, രമേശൻ മാണിക്കോത്ത്, പി.വി.അരുണാക്ഷൻ, വി.കെ.ഷൈജു, പി.സനീഷ് തുടങ്ങിയവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!