കണ്ണൂര്‍: പന മുറിക്കുന്നതിനിടയില്‍ ദേഹത്ത് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക്കന് മരിച്ചു.
എളയാവൂര് നെല്ലിക്കുളങ്ങര വീട്ടില്‍ മാറുവീട്ടില് ജയാനന്ദന് (59) ആണ് മരിച്ചത്.
മാര്‍ച്ച് 30ന് രാവിലെ 10 മണിയോടെ എളയാവൂര് ചന്ത്രോത്ത് പീടിക അമ്മാന് കുന്നില്‍ വെച്ചാണ് സംഭവം.
മംഗളൂരു കെ.എം.സി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.
പരേതരായ വി എ കുഞ്ഞിക്കണ്ണന് നമ്പ്യാരുടെയും എം.കാര്‍ത്യായനിയമ്മയുടെയും മകനാണ്.
ഭാര്യ: രാജശ്രീ.(താവം-പഴയങ്ങാടി). മകള്‍:ശ്രീജയ. സഹോദരങ്ങള്‍-എം ശ്രീനിവാസന്, സത്യഭാമ (കൂടാളി ). വനജാക്ഷന്‍, സാവിത്രി.
മൃതദേഹം തിങ്കളാഴ്ച രാവിലെ 10-മണിവരെ സ്വവസതിയിലും(കാതിയന്റെ വളപ്പില്‍ )ശേഷം 10.30ന് എളയാവൂര് ക്ഷേത്രപരിസരത്തും (കേശവമന്ദിരം )പൊതുദര്‍ശനത്തിന് വെച്ചശേഷം 11-മണിക്ക് പയ്യാമ്പലത്ത് സംസ്കരിക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

