യുവാക്കളെ ആക്രമിച്ച് വാഹനം തകർത്ത ആറു പേർക്കെതിരെ കേസ്

Kannadiparamba online news

കണ്ണൂർ: ഇരുചക്രവാഹനയാത്രക്കാരെ ആക്രമിച്ച് സ്കൂട്ടർ തകർത്ത ആറു പേർക്കെതിരെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. അലവിൽ കല്ലടത്തോട് സ്വദേശി പി. ശങ്കരാനന്ദിൻ്റെ (30) പരാതിയിലാണ് സുബൈർ, സഫ്വാൻ, ഷഫീഖ്, കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേർ ഉൾപ്പെടെ ആറു പേർക്കെതിരെ ടൗൺ പോലീസ് കേസെടുത്തത്.13 ന് ശനിയാഴ്ച രാത്രി 11.45 ഓടെ പുഴാതി സാദിരി പള്ളിക്ക് സമീപത്തായിരുന്നു സംഭവം. പരാതിക്കാരൻ്റെ സുഹൃത്തായ മുഹമ്മദ് സുഫൈദിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ഇവർ സഞ്ചരിച്ച കെ.എൽ.13.എ.എസ്.8287 നമ്പർ സ്കൂട്ടർ അടിച്ചു തകർത്ത് 15,000 രൂപയുടെ നഷ്ടം വരുത്തിയതായും പരാതിയിൽ പറയുന്നു.കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!