സ്വർണ്ണാഭരണവും പണവുമടങ്ങിയ ബാഗ് മോഷ്ടിച്ചു

Kannadiparamba online news

പുതിയതെരു: ജോലി നൽകാമെന്ന് പറഞ്ഞ് ഇതര സംസ്ഥാന തൊഴിലാളികളെ കൂട്ടികൊണ്ടു പോയി സ്വർണ്ണാഭരണവും പണവും രേഖകളും ഫോണും അടങ്ങിയ ബേഗുമായി മോഷ്ടാവ് കടന്നു കളഞ്ഞു. തമിഴ്നാട് വില്ലുപുരം കള്ളക്കുറുശിയിലെ എം.പൊന്നൻ്റെ ബാഗും (54) ,സുഹൃത്തായ ബംഗാളിയുടെ മൊബൈൽ ഫോണുമാണ് കവർന്നത്.ഇക്കഴിഞ്ഞ ഏഴാം തീയതി രാവിലെ 9.15 ഓടെയായിരുന്നു പരാതിക്കാസ്പദമായ സംഭവം. പൊന്നനെയും സുഹൃത്തിനെയും ജോലി തരാമെന്ന് പറഞ്ഞ് കബളിപ്പിച്ച് കൂട്ടികൊണ്ടു പോയ വിരുതൻ പുതിയ തെരുവിലെ ഹോട്ടലിന് സമീപ നിർമ്മാണം നടക്കുന്ന കെട്ടിടത്തിന് സമീപം കൊണ്ടുപോയി വസ്ത്രങ്ങൾ മാറി പണി ആയുധം എടുത്തു വരാൻ പറഞ്ഞ മോഷ്ടാവ് തക്കം നോക്കി പരാതിക്കാരൻ്റെ ബേഗിൽ സൂക്ഷിച്ച നാല് പവൻ്റെ മാലയും മൊബൈൽ ഫോണും അയ്യായിരം രൂപയും ആധാർ കാർഡ്, എടിഎം കാർഡ് ഉൾപ്പെടെ സൂക്ഷിച്ച ബേഗും സുഹൃത്തായ ബംഗാളിയുടെ ഫോണുമായാണ് കടന്നുകളഞ്ഞത്.പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!