മുണ്ടേരി: അണ്ടർ-16 കണ്ണൂർ ജില്ലാ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഫിദാലിനെ മുണ്ടേരി ശാഖാ എം എസ് എഫ് കമ്മിറ്റി ആദരിച്ചു. കൗമാരം വെല്ലുവിളി നേരിടുന്ന പുതുലോകക്രമത്തിൽ കായികാവേശം നെഞ്ചിലേറ്റി നാടിന്റെ ഓമനയായി മാറിയ ഫിദാൽ സിനോജ്ന് പ്രശസ്ത മാധ്യമപ്രവർത്തകൻ കബീർ കണ്ണാടി പ്പറമ്പ് ആദരിച്ചു.
സി. അരവിന്ദൻ, മുഹമ്മദ് മുണ്ടേരി, മുസ്തഫ മുണ്ടേരി, എ.പി അഷ്റഫ്, റസാക്ക് മാസ്റ്റർ, കെ.എൻ ലത്തീഫ്, വി.വി അബ്ദുൽ ഖാദർ, ഖാദർ മുണ്ടേരി, വി.വി മുംതാസ് തുടങ്ങിയവർ ആശംസകൾ നേർന്നു.
ജസീം സലാം പരിപാടി നിയന്ത്രിച്ചു. ടി.വി മുഹമ്മദ് സ്വാഗതവും കെ.കെ ഫർഹാൻ നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

