എൽഡിഎഫ് നേതാക്കൾ നാളെ മുതൽ കണ്ണൂരിൽ

Kannadiparamba online news


കണ്ണൂർ:
കണ്ണൂർ ലോക്‌സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം വി ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം കേന്ദ്ര നേതാക്കൾ തിങ്കളാഴ്ച മുതൽ വിവിധ കേന്ദ്രങ്ങളിൽ സംസാരിക്കും. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഇന്ന് രാവിലെ 10ന് പുതിയതെരു, 3.30ന് ഇരിക്കൂർ, 5ന് ഇരിട്ടി, 6.30, തില്ലങ്കേരി(രക്തസാക്ഷി ദിനാചരണം) എന്നിവിടങ്ങളിൽ സംസാരിക്കും. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി 16ന് അഞ്ചിന് മമ്പറത്തും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ 22ന് 5.30ന് കണ്ണൂരിലും സംസാരിക്കും. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് 20ന് പത്തിന് ആലക്കോടും നാലിന് മയ്യിലും ആറിന് ഏച്ചൂരിലും സംസാരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ 22ന് പത്തിന് മട്ടന്നൂരും നാലിന് ശ്രീകണ്ഠപുരത്തും ആറിന് തളിപ്പറമ്പിലും സംസാരിക്കും.
പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി 24ന് പത്തിന് പാപ്പിനിശേരിയിൽ സംസാരിക്കും. എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ 18ന് അഞ്ചിന് കണിച്ചാറിലും 6.30ന് ചിറ്റാരിപ്പറമ്പിലും 20ന് അഞ്ചിന് നാറാത്തും 6.30ന് താഴെചൊവ്വയിലും സംസാരിക്കും. ജനാധിപത്യ മഹിള അസോസിയേഷൻ പ്രസിഡന്റ് പി കെ ശ്രീമതി 17ന് അഞ്ചിന് വളപട്ടണത്തും 19ന് അഞ്ചിന് കടമ്പൂരും സംസാരിക്കും. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം വിജുകൃഷ്ണൻ 23ന് പത്തിന് മലപ്പട്ടം, നാലിന് കേളകം, ആറിന് ചക്കരക്കൽ എന്നിവിടങ്ങളിൽ സംസാരിക്കും.
ഐഎൻഎൽ അഖിലേന്ത്യ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാൻ 17ന് അഞ്ചിന് ആയിപ്പുഴയും 7.30ന് കക്കാടും സംസാരിക്കും. എൻസിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ 17ന് അഞ്ചിന് ചിറക്കുനിയിൽ സംസാരിക്കും. കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി 22ന് പത്തിന് മട്ടന്നൂരിൽ സംസാരിക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!