കമ്പിൽ: ലോകസഭ തെരഞ്ഞെടുപ്പിന്റെ വോട്ടവകാശം കൃത്യമായി വിനിയോഗിക്കുന്നതിനായി സമ്മതിദായർക്കുള്ള ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ജില്ലാ ഭരണകൂടവും കൊളച്ചേരി കുടുംബശ്രീ സി ഡി എസിന്റെ യും സംയുക്താഭിമുഖ്യത്തിൽ കമ്പിൽ ടൗണിൽ വോട്ട് സന്ദേശയാത്ര സംഘടിപ്പിച്ചു.
കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ പങ്കാളിത്തം, എന്റെ വോട്ട് എന്റെ അവകാശം,’ ഞാൻ ഉറപ്പായും വോട്ട് ചെയ്യും’ എന്നീ സന്ദേശം ജനങ്ങളിൽ എത്തിക്കുകയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.തളിപ്പറമ്പ് സ്വീപ് നോഡൽ ഓഫീസർ കെ. പി ഗിരീഷ് കുമാർ ഉദ്ഘാടനംചെയ്തു. കൊളച്ചേരി വില്ലേജ് ഓഫീസർ കെ വി മഹേഷ്,സി ഡി എസ് ചെയ്യർപേഴ്‌സൻ പി കെ ദീപ,വൈസ് ചെയ്യർപേഴ്‌സൻ ഇ വി ശ്രീലത,സ്വീ പ്അംഗങ്ങളായടി വി ശ്രീകാന്ത്, കെ പി നൗഷാദ്, എം കെ സഹദേവൻ എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

