യുവാവിന് കുത്തേറ്റു ;പ്രതിയെ മയ്യിൽ പോലീസ് കസ്റ്റഡിയിലെടുത്തു

Kannadiparamba online news

മയ്യിൽ: അതിർത്തി തർക്കത്തിനിടെ വാക്കേറ്റവും കയ്യാങ്കളിക്കുമിടയിൽ യുവാവിന് കുത്തേറ്റു. മലപ്പട്ടം ഹയർ സെക്കൻ്ററി സ്കൂളിന് സമീപത്തെ കോളനിയിൽ താമസിക്കുന്ന കൃഷ്ണൻ്റെ മകൻ ഷിബിനെ (31)യാണ് കുത്തിയത്.ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. അതിർത്തി തർക്കത്തെ തുടർന്ന് പിതാവ് കൃഷ്ണനെ മർദ്ദിക്കുന്നത് തടയാനെത്തിയപ്പോഴാണ് ഷിബിന് കുത്തേറ്റത്. സാരമായി പരിക്കേറ്റ ഷിബിനെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവവുമായി ബന്ധപ്പെട്ട് അയൽവാസി പൊന്നാരത്ത് ഹൗസിൽ ഉല്ലാസനെ (41) മയ്യിൽ പോലീസ് കസ്റ്റഡിയിലെടുത്തു. കുത്താൻ ഉപയോഗിച്ച കത്തി കണ്ടെടുത്ത പോലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!