വാരം: ധനകാര്യ സ്ഥാപനത്തിൽ ജോലി വാഗ്ദാനം നൽകി യുവാവിൽ നിന്നും അഞ്ച് ലക്ഷം രൂപ കൈപ്പറ്റി വഞ്ചിച്ച സ്ഥാപന മേധാവികൾക്കെതിരെ പരാതിയിൽ കോടതി നിർദേശ പ്രകാരംപോലീസ് കേസെടുത്തു.
വാരം സ്വദേശി സരോജത്തിൽ കിരൺജിത്ത് ജിതിൻ്റെ പരാതിയിലാണ് അർബൻ മൾട്ടി സ്റ്റേറ്റ് കോ.ഓ. സൊസൈറ്റി ചെയർമാൻമാരായ തൃശൂരിലെ കെ.എം.ഗഫൂർ, ഷൗക്കത്തലി, പ്രിയ മേനോൻ ,അജീഷ,ഷൈജു, ആൻറണി, മാനേജിംഗ് ഡയരക്ടർമാർ എന്നിവർക്കെതിരെ ചക്കരക്കൽ പോലീസ് വഞ്ചനാകുറ്റത്തിന് കേസെടുത്തത്.2022 ആഗസ്ത് ഒന്നിനും സപ്തംബർ മൂന്നു വരെയുള്ള കാലയളവിൽ പരാതിക്കാരനോട് സ്ഥാപനത്തിൽ ജോലിക്കായി അഞ്ച് ലക്ഷം രൂപ കൈപ്പറ്റിയ പ്രതികൾ താൽക്കാലികമായി ജോലി നൽകുകയും പിന്നീട് സ്ഥാപനത്തിൽ നിന്ന് ഒഴിവാക്കിയ ശേഷം കൊടുത്ത പണം തിരികെതരാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

