അക്രമം ബസ് ജീവനക്കാർ അറസ്റ്റിൽ

kpaonlinenews

കണ്ണൂർ: സമയക്രമത്തെ ചൊല്ലി ബസ് തടഞ്ഞ് വെച്ച് ഗ്ലാസുകൾ തകർക്കുകയും യാത്രക്കാരുടെ ജീവന് ഭീഷണിയാകും വിധം ബസിടിക്കുകയും ചെയ്ത സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ . കെ .എൽ. 59. സെഡ്.6458 നമ്പർ റംസീന ബസിലെ ഡ്രൈവർ അൻവർ, ക്ലീനർ സഹീർ എന്നിവർക്കെതിരെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.
കെ.എൽ.59. സെഡ്.1617 നമ്പർ ബസ് ഡ്രൈവർ ചെറുപഴശി കടമ്പൂർ ഉദയംകോട്ടത്തെ പി.പി.സനിത്തിൻ്റെ പരാതിയിലാണ് കേസെടുത്തിരുന്നത്.ഇന്നലെ രാവിലെ 11 മണിയോടെ മുനീശ്വരൻ കോവിലിന് സമീപത്തായിരുന്നു സംഭവം. പരാതിക്കാരനെ ചീത്ത വിളിച്ച പ്രതികൾ മുൻവശത്തെ ഗ്ലാസും കണ്ണാടിയും വീൽ സ്പാനർ കൊണ്ട് അടിച്ചുതകർക്കുകയും ബസിടിച്ച് അപകടം വരുത്തുകയും ചെയ്തു. 20,000 രൂപയുടെ നാശനഷ്ടമുണ്ടായിരുന്നു

Share This Article
error: Content is protected !!