വളപട്ടണം : വളപട്ടണം സോ ഷ്യൽ വെൽഫെയർ റിലീഫ് കമ്മിറ്റിയുടെ 25-ാം വാർഷികം ഉദ്ഘാടനവും ഡോക്ടറേറ്റ് നേടിയ ടി.പി.കെ.ഹാരിസിനുള്ള അനുമോദനവും അമാൻ ബിൽഡ് മാർട്ട് ചെയർമാൻ മൊയ്തു ഹാജി കടന്നപ്പള്ളി നിർവഹിച്ചു. പ്രസിഡൻ്റ് എം. അസ്ഗറലി തങ്ങൾ അധ്യക്ഷത വഹിച്ചു. കക്കുളങ്ങര ഇമാം സമദ് മൗലവി പ്രാർഥന നടത്തി. പാപ്പിനിശ്ശേരി ഉപജില്ലയിൽ മികച്ച എൽപി സ്കൂൾ പ്രധാനാധ്യാപികയായി തിരഞ്ഞെടുക്കപ്പെട്ട പി.കെ.ഹ സീനയ്ക്കുള്ള ആദരവ് വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് ജെ.എംഡി സൽമാൻ മുഹമ്മദും തയ്യൽ മെഷീൻ വിതരണം വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ് മാർക്കറ്റിങ് മാനേജർ പി.കെ.മെ ഹബൂബും, ധനസഹായ വിതര ണം എളയടത്ത് അഷ്റഫും അരി വിതരണം എം.അബ്ദുറ ഹ്മാനും കിറ്റ് വിതരണം സീനി യർ വൈസ് പ്രസിഡന്റ് കബീർ കണ്ണാടി പറമ്പും നിർവഹിച്ചു. കെ.സി.റഹീസ്, ജാഫർ തങ്ങൾ കമ്മക്കോത്ത്, മുല്ലക്കോയ തങ്ങൾ, എം.പി.സുബൈർ, സെക്രട്ടറി കെ.എം.താജുദ്ദീൻ, കളത്തിൽ സുബൈർ എന്നിവർ പ്രസംഗിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

