ഹരിത വര്‍ണ്ണ വിസ്മയം തീര്‍ത്ത് ശുചിത്വമിഷന്‍

Kannadiparamba online news

കണ്ണൂര്‍: ജില്ല ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഹരിത വര്‍ണ്ണ വിസ്മയം ക്യാമ്പയിന്‍ കലക്ടറേറ്റ് പരിസരത്ത് എ ഡി എം നവീന്‍ ബാബു. കെ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കലക്ടര്‍ അനൂപ് ഗര്‍ഗ്. ഐ എ എസ് മുഖ്യാതിഥിയായി പങ്കെടുത്തു. നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി മുതല്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് ഗിന്നസ് വിജയി അനജ് കെ. നാറാത്ത് വരെ സജീവമായി പങ്കെടുത്ത തെരുവോര ചിത്രരചന പങ്കാളിത്തം കൊണ്ടും രചനാ വൈവിദ്ധ്യം കൊണ്ടും ശ്രദ്ധേയമായി. നാലാം ക്ലാസുകാരി ആരുഷിയും, പെരളശ്ശേരിയിലെ ഡി പ്രിയങ്കയും ഹരിത കര്‍മ്മസേനയില്‍ വിഷയം കണ്ടെത്തിയപ്പോള്‍ സാബു മാണിയൂര്‍ ദ്യശ്യവല്‍ക്കരിച്ചത് തരം തിരിവിന്റെ പ്രാധാന്യമായിരുന്നു. ചിന്തയില്‍ പോലും ഹരിത സന്ദേശം വേണമെന്നുള്ള സുരേഷ് ബാബു പാനൂരിന്റെ ഇലസ്‌റ്റ്രേഷനും ശ്രദ്ധേയമായി. ബിജു കൊയ്യോട്,നിഖില എന്‍ കെ ,ഭാഗ്യനാഥ് ടി ,ആരാധ്യ ഗിരീഷ് പ്രിയങ്ക ഡി,സൂര്യ ദിനേശന്‍ ,ആരുഷി പി ,സാബു മാസ്റ്റര്‍ മണിയൂര്‍, സുരേഷ് ബാബു കെ , സഞ്ജീവ് കെ വി , ആകാശ് പി, അനുശ്രീ, കീര്‍ത്തന , ഹൃദ്യ എന്നിവര്‍ ചിത്രരചനയില്‍ പങ്കാളികളായി. ജില്ലാ ഗ്രീന്‍ പ്രോട്ടോകോള്‍ നോഡല്‍ ഓഫീസര്‍ കെ.എം സുനില്‍കുമാര്‍, നവകേരളം കാമ്പയിന്‍ ജില്ലാ സഹകോര്‍ഡിനേറ്റര്‍ സുനില്‍ ദത്തന്‍ പി, ഇ മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!