വളപട്ടണം: വീട്ടുകിണറ്റിൽ കക്കൂസ് മാലിന്യം തള്ളികുടിവെള്ളം മുട്ടിച്ചു.പാപ്പിനിശേരി കീച്ചേരിയിലെ പി.വിജയൻ്റെ (65) പരാതിയിൽ വളപട്ടണം പോലീസ് കേസെടുത്തു.കഴിഞ്ഞ ദിവസമാണ് സംഭവം. കിണറ്റിൽ നിന്നും ദുർഗന്ധവും വെള്ളത്തിന് നിറവ്യത്യാസവും കാണപ്പെട്ടതിനെ തുടർന്ന് വളപട്ടണം പോലീസിൽ പരാതി നൽകുകയായിരുന്നു.പ്രദേശവാസിയായ സുജിന്ദ് ആണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പരാതിയിൽ പറയുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

