പഴയങ്ങാടി സ്വദേശിയായ റിമാൻഡ് തടവുകാരൻ ചികില്‍സക്കിടെ മരിച്ചു

Kannadiparamba online news

പരിയാരം: റിമാന്‍ഡ് തടവുകാരന്‍ ചികില്‍സക്കിടെ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു.

കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ റിമാന്റിൽ കഴിയുന്ന 19കാരൻ അസുഖത്തെ തുടർന്നു പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപ്പെട്ടു. പഴയങ്ങാടി വേങ്ങരയിലെ എം കെ ഫയാസ്(19) ആണ് ചികിത്സയ്ക്കിടെ ഇന്ന് രാവിലെ ആശുപത്രിയിൽ വച്ച് മരണപ്പെട്ടത്.

കഴിഞ്ഞ ശനിയാഴ്ചയാണ് ഫയാസിനെ ഛർദിയെ തുടർന്ന് ജയിലിൽ നിന്നും ആശുപത്രിയിലേക്ക് മാറ്റിയത്. ഹൃദയസംബന്ധമായ അസുഖമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മാര്‍ച്ച് 11 ന് മുട്ടം ജുമാമസ്ജിദില്‍ നി്ന്നും പണവും മൊബൈല്‍ഫോണും മോഷ്ടിച്ച കേസില്‍ കൊട്ടില നരിക്കോട് പാറമ്മലിലെ കെ.ടി.മുഹമ്മദ് ഹിഫാസിനോടൊപ്പം പഴയങ്ങാടി എസ്.ഐ കെ.കെ.തുളസി ഇവരെ അറസ്റ്റ് ചെയ്തിരുന്നു.

മാര്‍ച് 14-ന് ചന്തേര പോലീസ് പരിധിയില്‍ തുരുത്തി ജുമാമസ്ജിദില്‍ കവര്‍ച്ച നടത്തിയതിന് ചന്തേര പോലീസ് ഇവരെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. തുടര്‍ന്ന് ഹോസ്ദുര്‍ഗ് ജയിലില്‍ റിമാന്‍ഡ് ചെയ്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!