തിരുവനന്തപുരം: പൊന്നാനിയിൽ ശവ്വാൽ മാസപ്പിറവി കണ്ടതിനാല്‍ നാളെ ചെറിയ പെരുന്നാള്‍ അയിരിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. മാസപിറവി കണ്ടതായി കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമലുലൈലി തങ്ങൾ അറിയിച്ചു.
വ്രതശുദ്ധിയുടെ നിറവില്‍ ഇസ്ലാം മതവിശ്വാസികള്‍ക്ക് നാളെ ചെറിയ പെരുന്നാള്‍. റമദാനില്‍ നേടിയ ആത്മീയ കരുത്തുമായാണ് വിശ്വാസികള്‍ ചെറിയപെരുന്നാള്‍ ആഘോഷിക്കുന്നത്.
അന്നപാനീയങ്ങള്‍ വെടിഞ്ഞുള്ള ഒരുമാസക്കാലത്തെ വ്രതം, ഖുര്‍ആന്‍ പാരായണം, ദാനധര്‍മങ്ങള്‍. റമദാനില്‍ കൈവരിച്ച ആത്മീയവിശുദ്ധിയുമായാണ് ഒരോ വിശ്വാസിയും ചെറിയപെരുന്നാള്‍ ആഘോഷിക്കുന്നത്.
ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലും ബുധനാഴ്ചയാണ് ചെറിയ പെരുന്നാൾ. ഒമാനില്‍ വൈകാതെ പ്രഖ്യാപനമുണ്ടാകും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

