പയ്യന്നൂർ: ബേങ്ക് ജീവനക്കാരി പീഢനത്തെ തുടർന്ന് ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ കേസിൽ ഭർത്താവും ഭർതൃ മാതാവും അറസ്റ്റിൽ. ഭർത്താവ് പഴയങ്ങാടിഅടുത്തിലയിലെ ഉണ്ണികൃഷ്ണൻ, മാതാവ് പത്മാവതി എന്നിവരെയാണ് പയ്യന്നൂർഡിവൈ.എസ്.പി.എ.ഉമേഷ് അറസ്റ്റു ചെയ്തത്.ഗാർഹീക പീഡനവും ,ജാതി അധിക്ഷേപത്തെ തുടർന്നാണ് ഇക്കഴിഞ്ഞ ജനുവരി 25ന്
എസ്.ബി ഐ. മാടായി കോഴിബസാർ ശാഖയിലെ ജീവനക്കാരിയും അടുത്തില
സ്വദേശിനിയുമായ ടി. കെ.ദിവ്യ (37)യെ അടുത്തിലയിലെ ഭർത്താവിൻ്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഒരു വർഷം മുമ്പാണ് അടുത്തിലയിലെ ഉണ്ണികൃഷ്ണനുമായി യുവതിയുടെ വിവാഹം നടന്നത്. യുവതിയുടെ രണ്ടാം വിവാഹമാണിത്.
അടുത്തിലയിലെ എം. ശങ്കരൻ -വിജയലക്ഷി ദമ്പതികളുടെ മകളാണ്.
മകൾ:നവതേജ. ഭർതൃഗൃഹത്തിൽ കൊടിയ പീഡനം അനുഭവിച്ചതായി യുവതി വാട്സാപ്പിൽ സുഹൃത്തിന് മെസേജ് അയച്ചിരുന്നു.ഇതാണ് കേസ് അന്വേഷണത്തിൽ വഴിതിരിവായത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

