മയ്യിൽ : വീട്ടിനകത്ത് കയറി ലോക്കർ ബോക്സ് കുത്തിത്തുറന്ന് 97,000 രൂപ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഏച്ചൂർ കോട്ടം സ്വദേശിയും ഇപ്പോൾ ചെക്കിക്കുളം പാലത്തും കരയിൽ താമസക്കാരനുമായ വലിയ പുരയിൽ വീട്ടിൽ വി.വി.അബ്ദുൾ കബീറിനെയാണ്(40) മയ്യിൽ പോലീസ് പിടികൂടിയത്. ചേലേരി മുണ്ടേരിക്കടവിലെ നബീസ മൻസിലിൽ പി.കെ.നബീസയുടെ വീട്ടിലാണ് കവർച്ച നടന്നത്. ഏപ്രിൽ ഒന്നിന് പുലർച്ചെ 3.30നായിരുന്നു കവർച്ച. കുളിമുറിയുടെ വാതിൽ വഴി സൺഷേഡിലൂടെ അകത്തു കടന്നാണ് കവർച്ച നടത്തിയത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

