പൊള്ളുന്ന നട്ടുച്ച വെയിലിലും കൊളച്ചേരിയുടെ സ്നേഹം പുണർന്ന് കെ. സുധാകരൻ

Kannadiparamba online news

കൊളച്ചേരി: കണ്ണൂർ ലോകസഭാ മണ്ഡലം
യു.ഡി.എഫ് സ്ഥാനാർത്ഥി കെ സുധാകരൻ ഇന്ന് കൊളച്ചേരി പഞ്ചായത്തിലെ പര്യടനത്തിന് കൊളച്ചേരി മുക്കിലെത്തുമ്പോൾ സമയം ഒരു മണി കഴിഞ്ഞിരുന്നു പൊള്ളുന്ന നട്ടുച്ച വെയിലിലും കൊളച്ചേരി മുക്കിലും മറ്റു സ്വീകരണ കേന്ദ്രങ്ങളിലും പ്രിയ സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ നിരവധി പേരാണ് എത്തിച്ചേർന്നത്. കെ. സുധാകരനെ കരിമരുന്നിൻ്റെയും, ബാൻ്റ് വാദ്യങ്ങളുടെയും അകമ്പടിയോടെ യു.ഡി.എഫ് പ്രവർത്തകർ കൊളച്ചേരിമുക്കിൽ വരവേറ്റു. ശേഷം കമ്പിൽ ടൗൺ, ചേലേരി യു.പി സ്കൂളിന് സമീപം, ചേലേരിമുക്ക്, കായച്ചിറ കനാൽ ബസ്സ് സ്റ്റോപ്പ് എന്നിവിടങ്ങളിലെ പര്യടനങ്ങൾക്ക് ശേഷം പഞ്ചായത്ത് തല സമാപനം പള്ളിപ്പറമ്പിൽ നടന്നു. ഡി. സി. സി വൈസ് പ്രസിഡണ്ട് മുഹമ്മദ് ബ്ലാത്തൂർ,മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി മഹ്മൂദ് അള്ളാംകുളം, യു.ഡി.എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം ചെയർമാൻ ഒ.പി ഇബ്രാഹിം കുട്ടി, മുസ്തഫ കോടിപ്പോയിൽ, രജിത്ത് നാറാത്ത്, കെ.എം ശിവദാസൻ, വി.പി അബ്ദുൽ റഷീദ്, റിജിൽ മാക്കുറ്റി, അലി മംഗര, ജംഷീർ ആലക്കാട്, ശമീർ പള്ളിപ്രം തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. യു.ഡി.എഫ് പഞ്ചായത്ത് നേതാക്കളായ
എം അബ്ദുൽ അസീസ്, എം.കെ സുകുമാരൻ, മൻസൂർ പാമ്പുരുത്തി, ദാമോദരൻ കൊയിലേരിയൻ, ടി.പി സുമേഷ്, കെ.പി അബ്ദുൽ സലം, കെ ബാലസുബ്രഹ്മണ്യം, എം സജ്മ , കെ.പി മുസ്തഫ തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വം നൽകി

യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ പര്യടനം നടത്തി.

അയ്യങ്കോൽ പള്ളി പരിസരത്ത് നിന്നും അഡ്വ .സണ്ണി ജോസഫ് എംഎല്‍എ പര്യടനം ഉദ്ഘാടനം ചെയ്തു.

മുഖ്യമന്ത്രി ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്നും , ബോംബ് രാഷ്ട്രീയം സംബന്ധിച്ച് മുഖ്യമന്ത്രി പ്രതികരിക്കണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

ബോംബ് നിര്‍മ്മിച്ചവരുമായി ബന്ധമില്ലെന്നാണ് ഗോവിന്ദന്‍ മാഷ് പറയുന്നത്.സി പി എമ്മും ബോംബ് നിര്‍മ്മിച്ചവരും തമ്മിലുള്ള ബന്ധം സംബന്ധിച്ച തെളിവുകള്‍ ഓരോ ദിവസവും പുറത്ത് വന്ന് കൊണ്ടി രിക്കുകയാണ്. പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ മാഷ് പറഞ്ഞ പച്ചക്കള്ളം അവര്‍ തന്നെ വിഴുങ്ങും. അപ്പോൾ ബോംബ് പൊട്ടി മരിച്ച ആളെ രക്തസാക്ഷിയായി പ്രഖ്യാപിക്കും. സി പി എം ബോംബ് രാഷ്ട്രീയം അവസാനിപ്പിക്കാന്‍ തയ്യാറാവണം. രാജ്യം തകർക്കുന്ന ഫാസിസ്റ്റ് ഭരണം താഴെയിറക്കാനല്ല മറിച്ച് മാര്‍ക് സിസ്റ്റ് പാര്‍ട്ടി ചിഹ്നം സംരക്ഷിക്കാനാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.ചിഹ്നം നഷ്ടപ്പെട്ടാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഏറ്റവും അര്‍ഹതപ്പെട്ട ചിഹ്നം ബോംബാണെന്നും അദ്ദേഹം പറഞ്ഞു.

കോൾ മൊട്ട , പറശ്ശിനിക്കടവ്,കോർളായി,കൊളച്ചേരി മുക്ക്, കമ്പിൽ,ചേലേരി,കയച്ചിറ കനാൽ ,പള്ളിപ്പറമ്പ്,നെല്ലിക്കപാലം,മയ്യിൽ ടൗൺ, ഏട്ടേയാർ,മലപട്ടം പറമ്പ്,അടൂര് , അടവാപുറം,ചുളിയാട് കടവ് ,വാരച്ചാൽ,വടുവൻ കുളം,ചെറുവത്തലമുട്ട,വില്ലേജ് മുക്ക് എന്നിവിടങ്ങളിലെ പര്യടനശേഷം പള്ളിയത്ത് സമാപിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
മുഹമ്മദ് ബ്ലാത്തൂര്‍,ഒപി ഇബ്രാഹിംകുട്ടി മാസ്റ്റര്‍,റിജില്‍ മാക്കുറ്റി,രജനി രാമാനന്ദ്,വിപി അബ്ദുള്‍ റഷീദ്,മഹമൂദ് അള്ളാകുളം,അലി മംഗര, രജിത്ത് നാറാത്ത് ,ഇ ടി രാജീവൻ ,മനോജ് കൂവേരി ,വിജിൽ മോഹനൻ , പി കെ സരസ്വതി ,കെ പി ശശിധരൻ ,കെ എം ശിവദാസൻ ,എം വി രവീന്ദ്രൻ ,ഷംസീർ ആലക്കാട്ട് ,സമദ് കടമ്പേരി ,നൗഷാദ് ബ്ലാത്തൂർ,എ എൻ ആന്ദൂരാൻ, ആദംകുട്ടി, പി എം പ്രേം കുമാർ , സി എച്ച് മൊയ്‌ദീൻ കുട്ടി ,ടി പി സുമേഷ് ,സുകുമാരൻ,വിനോദ് പി കെ ,തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!