പോക്സോ കേസിൽ65 കാരൻ അറസ്റ്റിൽ

Kannadiparamba online news

തളിപ്പറമ്പ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. പരിയാരം കണാരംവയൽ സ്വദേശിയും ഏഴോം നരിക്കോട് തയ്യൽ തൊഴിലാളിയുമായ നാരായണനെ (65)യാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റു ചെയ്തത്.ഇക്കഴിഞ്ഞ നാലാം തീയതി വ്യാഴാഴ്ച ഉച്ചക്ക് 11.30 മണിയോടെയായിരുന്നു സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചത്.കുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് അതിക്രമിച്ച് കയറിയ പ്രതി പെൺകുട്ടിയെ പീഡിപ്പിക്കുകയും കുട്ടി നിലവിളിച്ചോടി അകലെയുള്ള ബന്ധുവിനോട് വിവരം പറഞ്ഞ് വീട്ടിലെത്തിയപ്പോൾ ഒളിഞ്ഞിരുന്ന പ്രതി വീണ്ടും വീട്ടിലെത്തി ഇതിനിടെ പുറത്തു പോയ കുട്ടിയുടെ അമ്മ തിരിച്ചെത്തിയതോടെയാണ് പ്രതി കടന്നുകളഞ്ഞത്.തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയും ചെയ്തു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!