കശുമാവിന്‍ തോട്ടങ്ങളില്‍ രൂക്ഷമായ തണ്ടു തുരപ്പന്‍ പുഴു ആക്രമണം 

Kannadiparamba online news



മയ്യില്‍: രൂക്ഷമായ ഉല്‍പ്പാദന കുറവ് നേരിടുന്ന കശുമാവ്  കര്‍ഷകര്‍ക്ക് തിരിച്ചടിയായി തണ്ടു തുരപ്പന്‍ പുഴു ആക്രമണവും.  മയ്യില്‍ കണ്ടക്കൈ ഭാഗങ്ങളിലാണ് രൂക്ഷമായ ആക്രമണം ഉള്ളതായി കണ്ടെത്തിയത്.   വലുതും ചെറുതുമായ മരങ്ങളിലും പുഴുവിന്റെ അക്രണം കണ്ടെത്തിയിട്ടുണ്ട്.  പുഴുബാധ സമീപ പ്രദേശങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍  കൃഷി ശ്രീ സെന്ററുകള്‍ക്ക്  നിര്‍ദ്ധേശം നല്‍കുകയും ചെയ്തു.  പുഴു ബാധ രൂക്ഷമായ പ്രദേശങ്ങള്‍  ജില്ലാ കൃഷി വിജ്ഞാന  കേന്ദ്രം കീടരോഗ വിഭാഗം  ശാസ്ത്രജ്ഞ ഡോ. മഞ്ജു,  മയ്യിലപ്# കൃഷി ഭവന്‍ വിള ആരോഗ്യ പദ്ധതി അസിസ്റ്റന്റ്  കെ.വി.സരിത, കൃഷി ഓഫീസര്‍ എസ്. പ്രമോദ് തുടങ്ങിയവരുടെ സംഘം  സന്ദര്‍ശിച്ചു. 

 കശുവണ്ടി ഉല്‍പ്പാദനം നാമ മാത്രമായി

പുഴുബാധ ഉണ്ടായ ഒന്നരയേക്കറിലധികം തോട്ടത്തിലെ ഉല്‍പ്പാദനം നാമ മാത്രമായി കുറഞ്ഞിരിക്കയാണ്.  എല്ലാം മരങ്ങളും മഞ്ഞ നിറത്തിലായി ഇല പൊഴിയാന്‍ തുടങ്ങി. കഴിഞ്ഞ വര്‍ഷം ഏഴര ക്വിന്റല്‍ കശുവണ്ടി വല്‍പ്പന നടത്തിയിരുന്നു. 
മഹേഷ് കണ്ടക്കൈ.
 കശുവണ്ടി കര്‍ഷകന്‍. 

തണ്ടു തുരപ്പന്‍ പുഴുക്കളെ നശിപ്പിക്കാം. 

ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍  രണ്ട് ഗ്രാം ഫിപ്രോണില്‍ 80 എന്ന രാസ കീടനാശിനി  പത്ത് ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച്  വൈകുന്നേരങ്ങളില്‍  പുഴുബാധ ഉണ്ടായ  മരത്തിന്റെ ദ്വാരങ്ങളില്‍ തളിക്കണം. ആദ്യ ഘട്ടമാണെങ്കില്‍ ജൈവ കീടനാശിനി മതിയാകും. 

ഡോ.മഞ്ജു
 കീടരോഗ വിഭാഗം ശാസ്ത്രജ്ഞ, ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!