മാലിന്യം കണ്ണൂർ ടൗണിൽ തള്ളിയ ക്ലിനിക്കിന് പിഴ

Kannadiparamba online news


കണ്ണൂർ: ക്ലിനിക്കിലെ മെഡിക്കൽ വേസ്റ്റ് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കണ്ണൂർ നഗരത്തിലെ മെയിൻ റോഡിന് സമീപമുള്ള പറമ്പിൽ തള്ളിയതിന് തളാപ്പിലെ വിൻസ്റ്റ ഡയഗനോസ്റ്റിക് ആൻഡ് ഹെൽത്ത് കെയർ എന്ന സ്ഥാപനത്തിന് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പതിനായിരം രൂപ പിഴ ചുമത്തി.മാലിന്യത്തിൽ നിന്ന് കണ്ടെടുത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് ക്ലിനിക്കിൽ നിന്നുള്ള മാലിന്യമാണെന്ന് കണ്ടെത്തിയത് . പ്രസ്തുത സ്ഥാപനത്തിലെ മാലിന്യങ്ങൾ ഒഴിവാക്കാനായി സ്വകാര്യവ്യക്തിയെയാണ് പണം ഏൽപ്പിച്ചിരുന്നത് എന്നും സ്ക്വാഡ് കണ്ടെത്തി. സ്ഥാപനങ്ങളിൽ നിന്നുള്ള അജൈവമാലിന്യങ്ങൾ ഹരിത കർമ്മ സേനയെയോ അല്ലെങ്കിൽ അംഗീകാരമുള്ള മാലിന്യ സംസ്കരണ ഏജൻസികളെയോ മാത്രമേ ചുമതലപ്പെടുത്താൻ പാടുള്ളൂ.ഏതെങ്കിലും വ്യക്തികൾക്കോ അംഗീകാരം ഇല്ലാത്ത ഏജൻസികൾക്കോ മാലിന്യം നൽകുന്നത് പിഴ ചുമത്താവുന്ന കുറ്റമാണ് . ശുചിത്വ മാലിന്യ പരിപാലന രംഗത്തെ നിയമലംഘനങ്ങൾ കണ്ടെത്താനുള്ള തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാഎൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ ഇ പി സുധീഷ് എൻഫോഴ്സ്മെന്റ് ഓഫീസർ കെ ആർ അജയകുമാർ ഷെറികുൽ അൻസാർ ഇ മോഹനൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!