ധർമ്മശാലയിൽ മാരക മയക്കുമരുന്നായ MDMA യുമായി യുവാക്കൾ പിടിയിൽ

Kannadiparamba online news

തളിപ്പറമ്പ്: ധർമ്മശാലയിൽ മാരക മയക്കുമരുന്നായ MDMA യുമായി യുവാക്കൾ പിടിയിൽ.
KL 59 T 8734 നമ്പർ പൾസർ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന തളിപ്പറമ്പ മുക്കോലയിലെ പുന്നക്കൻ ഹൗസിലെ നദീർ (28), പരിയാരം
ചുടലയിലെ കാനത്തിൽ ഹൗസിൽ മുഹമ്മദ്‌ അഫ്രീദി(23) എന്നിവരെയാണ് പോലീസ് സാഹസികമായി പിടികൂടിയത് .ഇവരുടെ കയ്യിൽ നിന്നു 5 ഗ്രാം MDMA പിടികൂടി.
ലോകസഭാ ഇലക്ഷനോടനുബന്ധിച്ചു മയക്കു മരുന്ന്, മദ്യകടത്ത് , സ്വർണ കള്ളകടത്ത്,കള്ളപ്പണം എന്നിവ കണ്ടെത്തുന്നതിന് വേണ്ടി കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഹേമലത. എം IPS ന്റെ നിർദേശ പ്രകാരം കണ്ണൂർ റൂറൽ ജില്ലയിൽ നടത്തിയ വാഹന പരിശോധനയുടെ ഭാഗമായി തളിപ്പറമ്പ് ധർമശാലയിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്. തളിപ്പറമ്പ പോലീസ് സ്റ്റേഷൻ SHO ബെന്നി ലാൽ, എസ്.ഐ ഷിബു പോൾ , SI ജിജിമോൻ, ASI സുധീർ, CPO ഷാജിത്ത് എന്നിവരും ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും ചേർന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ തളിപ്പറമ്പ ടൗൺ,ധർമശാല എഞ്ചിനീയറിംഗ് കോളേജ് പരിസരം,NIFT കോളേജ് പരിസരം, പരിയാരം മെഡിക്കൽ കോളേജ് പരിസരം എന്നിവിടങ്ങളിൽ വ്യാപകമായി MDMA വിതരണം ചെയ്യാറുണ്ടെന്ന് പോലീസ് വ്യക്തമാക്കി.മാസങ്ങളായി പോലീസിന്റെ നിരീക്ഷണത്തിൽ ഉള്ളവരാണ് ഇരുവരും. മുൻപും സമാനമായ കേസിൽ ഇവരെ എക്സ്സൈസ് പിടികൂടിയിരുന്നു .നദീർ ജയിലിൽ നിന്നും ഇറങ്ങിയ സമയത്താണ് ഇപ്പോൾ വീണ്ടും മയക്കുമരുന്നുമായി പിടിയിലായത്.കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം നർകോട്ടിക് സെൽ DYSP എ. പ്രേംജി ത്തിന്റെ മേൽനോട്ടത്തിൽ റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് റൂറൽ ജില്ലയുടെ വിവിധ അതിർത്തികളിൽ പകലും രാത്രിയുമായി ശക്തമായ നിരീക്ഷണവും വാഹന പരിശോധനയും കഴിഞ്ഞ ഒരാഴ്ച്ചയായി നടത്തി വരികയാണ്.അറസ്റ്റിലായ പ്രതികളെ തളിപ്പറമ്പ പോലീസ് നടപടികൾ പൂർത്തിയാക്കി കോടതി മുൻപാകെ ഹാജരാക്കും.MDMA പോലുള്ള മയക്കു മരുന്നുകൾ പ്രാധാനമായും കണ്ണൂർ ജില്ലയിലേക്ക് കടത്തി കൊണ്ട് വരുന്നത് കൂട്ടുപ്പുഴ വഴിയാണ്. കൂട്ടുപുഴ വഴിയുള്ള മയക്കുമരുന്ന് കടത്ത് തടയുന്നതിന് വേണ്ടി പോലീസിനു വേണ്ടിയുള്ള എയ്ഡ് പോസ്റ്റിന്റെ നിർമാണം കൂട്ടുപ്പുഴയിൽ ദ്രുധഗതിയിൽ നടന്നു വരികയാണ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!