കണ്ണൂർ:ദുബൈ-കണ്ണൂർ ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന റമദാൻ കാരുണ്യ സംഗമത്തിന്റെ ഭാഗമായുള്ള “സ്നേഹാദര സദസ്സ്” നാളെ (തിങ്കൾ) രാവിലെ 10 മണിക്ക് ജില്ലാ മുസ്ലിം ലീഗ് ആസ്ഥാനമായ ബാഫഖി സൗധത്തിൽ വെച്ച് നടക്കും. മുസ്ലിം ലീഗ് സംസ്ഥാന-ജില്ലാ നേതാക്കൾ പങ്കെടുക്കും.
ജില്ലയുടെ എല്ലാ ഭാഗങ്ങളിൽ നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട പ്രായാധിക്യത്താലും ആരോഗ്യ പ്രശ്നങ്ങളാലും പ്രയാസമനുഭവിക്കുന്ന 100 പഴയകാല മുസ്ലിം ലീഗ് കെ എം സി സി പ്രവർത്തരെയാണ് ചടങ്ങിൽ ആദരിക്കുന്നത്. ഊർജസ്വലമായ കാലത്ത് സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിൽ അവർ അർപ്പിച്ച സേവനത്തിനുള്ള സ്നേഹമുദ കൂടിയാണ് ഈ ചടങ്ങ്.
10,000 രൂപയും പൊന്നാടയുമടങ്ങുന്നതാണ് ഉപഹാരം.
പരിപാടിയിൽ ദുബൈ കെ.എം സി സി യുടെ നാട്ടിലുള്ള സ്റ്റേറ്റ്-ജില്ലാ-മണ്ഡലം-മുനിസിപ്പാലിറ്റി-പഞ്ചായത്ത് കെഎംസിസി നേതാക്കളും പ്രവർത്തകരും പങ്കെടുക്കണമെന്ന് ദുബായ് കെഎംസിസി ജില്ലാ പ്രസിഡണ്ട് പി കെ ഇസ്മയിലും ജനറൽ സെക്രട്ടറി സൈനുദ്ദീൻ ചേലേരിയും ട്രഷറർ റഹ്ദാദ് മൂഴിക്കരയും അഭ്യർത്ഥിച്ചു .
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

