കോൺഗ്രസ് അംഗത്വം സ്വീകരിച്ചു

Kannadiparamba online news

കൊളച്ചേരി: കോൺഗ്രസ് അംഗത്വം സ്വീകരിച്ചു .കൊളച്ചേരി പഞ്ചായത്തിലെകമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ സ്ഥാപകന്മാരിൽ ഒരാളായ
അപ്പു വൈദ്യരുടെ ചെറുമക്കൾ ടി. വിജേഷ്, കെ.വി. സ്വരൂപ്, കെ. വി. അഭിരാമും സഹപ്രവർത്തകരുമാണ് ഇന്ന് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. ഡിസിസി ഓഫീസിലെത്തിയ ഇവരെ പ്രസിഡൻറ് അഡ്വ. മാർട്ടിൻജോർജിൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു.

സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിലും കപട മതേതര നിലപാടിലും പ്രതിഷേധിച്ചിട്ടാണ് വ്യാപകമായി സിപിഎം അനുഭാവികർ പാർട്ടി വിടുന്നത്.
രാജ്യത്ത് ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് പ്രത്യേകിച്ച് സിപിഎമ്മിന് പ്രസക്തി നഷ്ടപ്പെട്ടു. മതേതര ഇന്ത്യയെ തിരിച്ചുപിടിക്കാനുള്ള ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തിൽ കോൺഗ്രസിനും യുഡിഎഫിനും കരുത്തു പകരുകയാണ് കാലഘട്ടത്തിൻറെ ആവശ്യം എന്ന് തിരിച്ചറിഞ്ഞുകൊണ്ട് സിപിഎം അനുഭാവികളായ പ്രവർത്തകർ കോൺഗ്രസിൽ ചേരുന്നതെന്നുംമാർട്ടിൻജോർജ് പറഞ്ഞു.

കെപിസിസി ജനറൽ സെക്രട്ടറി കെ ജയന്ത് , ചന്ദ്രൻ തില്ലങ്കേരി,മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി, സി എ അജീർ ,ഇല്ലിക്കൽ അഗസ്തി, കെ സി മുഹമ്മദ് ഫൈസൽ ,രജിത് നാറാത്ത് ,അഡ്വ. ടി. ഒ. മോഹനൻ, മുഹമ്മദ് ബ്ലാത്തൂർ , കെ.എം.ശിവദാസൻ,
ടി.പി.സുമേഷ്, എം. കെ. സുകുമാരൻ, മൻസൂർ പാമ്പുരുത്തി പഞ്ചായത്തിലെ UDF നേതാക്കളും പ്രവർത്തകന്മാരുംചടങ്ങിൽ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!