വിസ വാഗ്ദാനം നൽകി ആറ് ലക്ഷം രൂപ തട്ടിയെടുത്തു

Kannadiparamba online news

ശ്രീകണ്ഠാപുരം: യു.കെ.യിലേക്ക് വിസ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു.ശ്രീകണ്ഠാപുരം മടമ്പം സ്വദേശിനി കരിമ്പിൽ ഹൗസിൽ ലിസി അബ്രഹാമിൻ്റെ പരാതിയിലാണ് കോട്ടയം സ്വദേശിനി മണിയംകുന്നേൽ ഹൗസിൽ അഞ്ജന പണിക്കർക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തത്.പരാതിക്കാരിയുടെ മകന് യു.കെ.യിലേക്ക് കെയർ വിസ വാഗ്ദാനം നൽകി കഴിഞ്ഞ വർഷം എപ്രിൽ 29ന് ബേങ്ക് അക്കൗണ്ട് വഴി 6,10,000 രൂപ അയച്ചുകൊടുക്കുകയും പിന്നീട് വിസയോ കൊടുത്ത പണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!