തളിപ്പറമ്പ്: സ്‌ക്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന വ്യാപാരി മരിച്ചു. ടൗണിലെ സിമെൻ്റ് വ്യാപാരി
കരിമ്പത്തെ മുഹമ്മദലി(40) യാണ് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടത്.
കരിമ്പത്തെമൊയ്തീന്‍ ഹാജിയുടെ മകനാണ്.
4 ന് രാവിലെ 7.15 ന് തളിപ്പറമ്പ് കോര്‍ട്ട് റോഡിലായിരുന്നു അപകടം.
മുഹമമ്ദലി സഞ്ചരിച്ച സ്‌ക്കൂട്ടറില്‍ അമിതവേഗതയിലെത്തിയ ടി.എന്‍.57 ബി.ആര്‍-1842 നമ്പർ മിനി ലോറി ഇടിക്കുകയായിരുന്നു.
റോഡില്‍ തെറിച്ചുവീണ മുഹമ്മദലിക്ക് തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.മെഡിക്കൽ കോളേജിൽ ചികിത്സക്കിടെ ഇന്ന് രാവിലെയായിരുന്നു അന്ത്യം.
തളിപ്പറമ്പ് ഹൈവേയിലെ സിമന്റ് വ്യാപാരിയാണ്. ഭാര്യ: ഷമീന. മൂന്ന് മക്കളുണ്ട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

