കണ്ണൂർ ജില്ലയിലെ
പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പാനൂർ മുളിയത്തോട് ബോംബ് നിർമാണത്തിനിടെ നടന്ന സ്ഫോടനത്തിൽ 2 പേർക്ക് പരിക്കേറ്റു.
മുളിയാത്തോട് സ്വദേശി വിനീഷ്, പുത്തൂർ സ്വദേശി ഷെറിൽ എന്നിവർക്ക് പരിക്കേറ്റു.
ഇരുവരേയും കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാനൂർ മുളിയാത്തോട് വീടിന്റെ ടെറസിൽ വെച്ച് ബോംബ് നിർമിക്കുന്നതിനിടെ സ്ഫോടനമുണ്ടാകുകയായിരുന്നു.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പാനൂർ പോലീസ് അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

