കണ്ണൂർ: ഫെയ്‌സ്ബുക്കിൽ വ്യാജ പരസ്യം കണ്ട് ട്രേഡിങ് ചെയ്യുന്നതിനുവേണ്ടി പണം നി ക്ഷേപിച്ച വളപട്ടണം സ്വദേശിക്ക് 32,49,200 രൂപ നഷ്ടമായി. ഓൺ ലൈൻ ട്രേഡിങ് ചെയ്താൽ നിക്ഷേപിക്കുന്ന പണത്തിനനുസരിച്ച് ഉയർന്ന ലാഭം തിരികെ ലഭിക്കും കൂടുതൽ പണം സമ്പാദി ക്കാം എന്ന് പറഞ്ഞ് സന്ദേശം അയച്ച് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് . തുടർന്ന് പരാതിക്കാരൻ പണം അയച്ചു നൽകുകയായിരുന്നു. തുടക്കത്തിൽ ട്രേഡിങ് നട ത്തിയതിന്റെ ലാഭത്തോടുകൂടി പണം തിരിച്ച് ലഭിച്ചെങ്കിലും പിന്നീട് വൻ തുക ആവശ്യപ്പെട്ട് വഞ്ചിക്കപ്പെടുകയായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

