അബൂദാബി: ലുലു ഹൈപര്‍മാര്‍ക്കറ്റില്‍നിന്ന് വന്‍തുകയുമായി മുങ്ങിയെന്ന പരാതിയില്‍ മലയാളി യുവാവിനെ അബൂദാബി പോലിസ് പിടികൂടി. അബൂദബി ഖാലിദിയ്യ മാളിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റ് കാഷ് ഓഫിസ് ഇന്‍ ചാര്‍ജായരുന്ന കണ്ണൂര്‍ നാറാത്ത് സുഹ്റ മനസിലില്‍ മുഹമ്മദ് നിയാസി(38)നെയാണ് അല്‍ഖാലിദിയ്യ പോലിസ് പിടികൂടിയത്. ആറ് ലക്ഷം ദിര്‍ഹമു(ഒന്നരക്കോടി രൂപ)മായി മുങ്ങിയതായി കാണിച്ച് ലുലു ഗ്രൂപ്പ് പരാതി നല്‍കിയിരുന്നു. 15 വര്‍ഷമായി ലുലു ഗ്രൂപ്പില്‍ ജോലിചെയ്യുകയായിരുന്ന മുഹമ്മദ് നിയാസിനെ കാണാതായതിനു പിന്നാലെയാണ് പരാതി നല്‍കിയത്. ഇതേസമയം തന്നെ അബൂദബിയില്‍ താമസിക്കുന്ന ഇയാളുടെ കുടുംബം നാട്ടിലേക്ക് പോയിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

