പഴയങ്ങാടി : വാട്സാപ്പ് ഗ്രൂപ്പിലൂടെ മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയിലുള്ള പ്രചാരണം നടത്തിയ ആളെ പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. മാടായി ബീച്ച് റോഡിന് സമീപത്തെ അബ്ദുൾ ഖാദർ അബ്ബാസിനെ (63) യാണ് പഴയങ്ങാടി എസ്.ഐ. കെ.കെ. തുളസി അറസ്റ്റ് ചെയ്തത്. മതവിദ്വേഷം പടർത്തുന്ന രീതിയിലുള്ള ശബ്ദവും ചിത്രവും മാടായി വികസന സമിതി എന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് പ്രചരിപ്പിച്ചത്. പയ്യന്നൂർ കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചു.
തിരഞ്ഞെടുപ്പ് വേളകളിൽ ഇത്തരം സന്ദേശം പ്രചരിപ്പിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

