കണ്ണൂർ: ജില്ലയിലെ ബസ് തൊഴിലാളികളുടെ 2023-24 വര്‍ഷത്തെ ബോണസ് അനുവദിക്കുന്നത് സംബന്ധിച്ച തര്‍ക്കം ജില്ലാ ലേബര്‍ ഓഫീസര്‍ എം മനോജിന്റെ സാന്നിധ്യത്തില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയില്‍ ഒത്തുതീര്‍ന്നു. ജില്ലയിലെ ബസ് മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഒരു വര്‍ഷത്തെ വരുമാനത്തില്‍ 3500/-രൂപ പരിധി വെച്ച് ആയതിന്റെ ഒരു വര്‍ഷത്തെ 20 ശതമാനം ബോണസായി ഏപ്രില്‍ 10നകം തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാമെന്ന് ഉടമകള്‍ സമ്മതിച്ചു.
ചര്‍ച്ചയില്‍ തൊഴിലുടമകളെ പ്രതിനിധീകരിച്ച് രാജ്കുമാര്‍, കെ ഗംഗാധരന്‍, പി കെ പവിത്രന്‍, പി വി പത്മനാഭന്‍ എന്നിവരും തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് പി ചന്ദ്രന്‍, എന്‍ മോഹനന്‍, താവം ബാലകൃഷ്ണന്‍, വി വി ശശീന്ദ്രന്‍, ആലിക്കുഞ്ഞി പന്നിയൂര്‍, എല്‍ പ്രസാദ്, ജില്ലാ പ്രൈവറ്റ് മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയനെ പ്രതിനിധീകരിച്ച് സി എച്ച് ലക്ഷ്മണന്‍, വി പത്മനാഭന്‍, വി വി പുരുഷോത്തമന്‍, എം വേണുഗോപാല്‍ എന്നിവരും പങ്കെടുത്തു.