ദുബൈ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് യു.എ.ഇയിലെ സർക്കാർ ജീവനക്കാർക്ക് ഒരാഴ്ച അവധി. ഏപ്രിൽ 8 മുതൽ 14വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
യു.എ.ഇ മന്ത്രിസഭയാണ് ഇക്കാര്യത്തിൽ തീരുമാനം പ്രഖ്യാപിച്ചത്. ഏപ്രിൽ 9 ചൊവ്വാഴ്ചയോ 10 ബുധനാഴ്ചയോ ആണ് രാജ്യത്ത് ഈദുൽ ഫിത്ർ പ്രതീക്ഷിക്കുന്നത്.
എപ്രിൽ 6, 7 തീയതികൾ ശനി, ഞായർ ആയതിനാൽ ജീവനക്കാർക്ക് ഒമ്പത് ദിവസത്തെ തുടർച്ചയായ ഒഴിവുദിനങ്ങൾ ലഭിക്കും. രാജ്യത്ത് ഈ വർഷം ലഭിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ അവധിയായിരിക്കുമിത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

