ചലഞ്ച് ചെയ്യൂ, മതിവരുവോളം വായിക്കൂ;അവധിക്കാല വായനശാലക്ക് തുടക്കമായി.

Kannadiparamba online news


മയ്യിൽ: പുസ്തകങ്ങളിൽ നമ്മൾ കാണാത്ത പല ലോകങ്ങളുണ്ടെന്നാണ് അവധിക്കാല വായനശാല കുഞ്ഞുങ്ങളോട് പറയുന്നത്. അവധിക്കാലത്തെ തിമിർപ്പുകൾക്കൊപ്പം വായനയോട് കൂട്ടുകൂടാൻ വായനാ ചലഞ്ചൊരുക്കി കുട്ടിക്കൂട്ടത്തെ വിളിക്കുന്നുണ്ട് ആയിരക്കണക്കിന് പുസ്തകങ്ങൾ. ‘അവധിക്കാലത്ത് എത്ര പുസ്തകങ്ങൾ വായിക്കും? എന്ന പേരിൽ തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയമാണ് കുട്ടികൾക്കായി വായനാചലഞ്ച് ഒരുക്കിയിരിക്കുന്നത്. സ്വയം നിശ്ചയിക്കുന്ന എണ്ണം പുസ്തകങ്ങൾ വായിക്കുന്നവർക്കെല്ലാം സമ്മാനങ്ങളുമുണ്ട്. മുപ്പത് പുസ്തകങ്ങളുടെ ഗോൾഡൺ ചലഞ്ച്, അമ്പത് പുസ്തകങ്ങളുടെ പ്ലാറ്റിനം ചലഞ്ച്, എഴുപത് പുസ്തകങ്ങളുടെ ഡയമണ്ട് ചലഞ്ച് എന്നിവയിൽ ഏതെങ്കിലുമൊന്ന് കുട്ടികൾക്ക് തെരഞ്ഞെടുക്കാം. ഡയമണ്ട് ചലഞ്ച് വിജയികൾക്ക് വിസ്മയ വാട്ടർ തീം പാർക്കിൽ ഒരു ദിനം മുഴുവൻ ആഹ്ളാദിക്കാം. വായിച്ച പുസ്തകങ്ങൾക്കെല്ലാം കുറിപ്പോ ചിത്രീകരണമോ കുഞ്ഞു വീഡിയോയോ ആസ്വാദന അവതരണമോ വേണം. ഇവയെല്ലാം ചേർത്ത് ബാലവേദി ഇൻ്ററാക്ടീവ് പുസ്തകവും പ്രസിദ്ധീകരിക്കും. സഫ്ദർഹാഷ്മി ഗ്രന്ഥാലയം വേനലവധിക്കാലത്ത് സംഘടിപ്പിക്കുന്ന വായനാചലഞ്ചിൻ്റെ രണ്ടാം പതിപ്പാണിത്. ബിനോയ് മാത്യു അവധിക്കാല വായനശാല ഉദ്ഘാടനം ചെയ്തു. ഉജ്വലബാല്യം പുരസ്കാര ജേതാവ് കെ വി മെസ്ന, അഖില കേരള വായനാമത്സരവിജയി എൻ കെ ദേവാഞ്ജന എന്നിവർ അതിഥികളായി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!