കണ്ണൂർ:
എൽഡിഎഫ് സ്ഥാനാർഥി എം വി ജയരാജൻ ബുധനാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും. ബുധൻ രാവിലെ 10ന് സിപിഐ എം ജില്ലാ കമ്മിറ്റി ഒഫീസായ അഴീക്കോടൻ മന്ദിരം കേന്ദ്രീകരിച്ച് പ്രകടനമായെത്തി കാൽടെക്സിലെ എ കെ ജി പ്രതിമയിലും ഗാന്ധി പ്രതിമയിലും പുഷ്പാർച്ചന നടത്തും. ഗ്രാന്ധി പ്രതിമയ്ക്ക് മുന്നിൽ ഭരണഘടനയുടെ ആമുഖം വായിച്ച ശേഷം പത്രിക സമർപ്പിക്കാൻ കലക്ടറേറ്റിലേക്ക് പോകും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

