ജുമാഅത്ത് പള്ളിയിലെ മോഷണം: പ്രതികൾ അറസ്റ്റിൽ

Kannadiparamba online news

പഴയങ്ങാടി : മുട്ടം ജുമാഅത്ത് പള്ളിയിൽ സൂക്ഷിച്ച പണവും മൊബൈൽ ഫോണുകളും കവർന്ന സംഭവത്തിലെ രണ്ട് പ്രതികളെ പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.

വെങ്ങര മുട്ടത്തെ എം.കെ.മുഹമ്മദ് ഫയാസ് (19), കൊട്ടില നരിക്കോട് പാറമ്മലിലെ കെ.ടി.മുഹമ്മദ് ഹിഫാസ് (18) എന്നിവരെയാണ് പഴയങ്ങാടി എസ്.ഐ.മാരായ കെ.കെ.തുളസി, പ്രകാശൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. മാർച്ച് 11-ന് വൈകിട്ട് ഏഴിനും എട്ടിനുമിടയിലാണ് മോഷണം നടന്നത്.


പള്ളിയുടെ മുകളിലെ നിലയിലെ പൂട്ടിയ മുറിയിലെ ബാഗിൽ സൂക്ഷിച്ച സൗദി റിയാൽ ഉൾപ്പെടെ 10,800 രൂപയും 38,000 രൂപയുടെയും 6000 രൂപയുടെയും ഓരോ മൊബൈൽ ഫോണുമാണ്‌ മോഷണം പോയത്‌. സമാനമായ മറ്റൊരു കേസിൽപ്പെട്ട് ഇവരെ നേരത്തേ ചന്തേര പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!