.
പ്രതികൂല കാലാവസ്ഥ കാരണം മുഴപ്പിലങ്ങാട് ബീച്ചില്‍ സ്ഥാപിച്ചിട്ടുള്ള ഫ്‌ളോട്ടിങ് ബ്രിഡ്ജിലേക്കുള്ള പ്രവേശനം നിര്‍ത്തി. ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് കണക്കിലെടുത്ത് ഫ്‌ളോട്ടിങ് ബ്രിഡ്ജിന്റെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ഫ്‌ലോട്ടിങ് ബ്രിഡ്ജ് താല്‍കാലികമായി അഴിച്ചെടുത്തു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും ഡിടിപിസി അറിയിച്ചു. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കാനുമുള്ള ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശം പാലിക്കണമെന്നും ഡിടിപിസി അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

