എടക്കാട്: ദേശീയപാതയുടെ സർവീസ് റോഡിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞു. ഇന്നലെ രാവിലെ ഒൻപതിനാണ് അപകടം. മംഗളൂരുവിൽ നിന്ന് കോഴിക്കോടേയ്ക്ക് പോകുന്ന കാറാണ് സർവീസ് റോഡിൽ നിന്നും നിർമാണം നടക്കുന്ന ദേശീയ പാതയിലേക്ക് തല കീഴായി മറിഞ്ഞത്. അപകടത്തിൽ കാർ യാത്രക്കാരായ മൂന്ന് സ്ത്രീകൾക്ക് പരുക്കേറ്റു. ആരുടെയും പരുക്കുകൾ സാരമുള്ളതല്ല. തലശേരി സഹകരണ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി.
മട്ടന്നൂർ: ഉളിയിൽ കുന്നിൻ കീഴിൽ കാറുകൾ കൂട്ടിയിടിച്ച് കാർ യാത്രക്കാരായ രണ്ടു പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. മട്ടന്നൂരിൽ നിന്നും മൈസൂർ ഭാഗത്തേക്ക് പോകുകയായിരുന്നു കാറും ഇരിട്ടി ഭാഗത്ത് നിന്നും മട്ടന്നൂർ ഭാഗത്തേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ കാർ യാത്രക്കാരായ രണ്ടു പേർ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി അപകടത്തിൽ ഇരു കാറുകളുടെയും മുൻ ഭാഗം തകർന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

