ബംഗളൂരു: കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന ചരക്ക് ലോറി രാമനഗര ബിഡിദിക്ക് സമീപം നാനഹള്ളിയില്‍ ഡിവൈഡറില്‍ ഇടിച്ച് ഡ്രൈവർ മരിച്ചു.
കണ്ണൂർ ഇരിക്കൂർ സ്വദേശി മുഹമ്മദ് റാഷിദ് എം.പി (27) ആണ് മരിച്ചത്.
ലോറിയിലുണ്ടായിരുന്ന ശിഹാബുദ്ധീൻ (43), ഷംനാസ് (15), ഷംന (10), ഷംസ (10) എന്നിവരെ പരുക്കുകളോടെ കെങ്കേരി ബി.ജി.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ നാലോടെയാണ് അപകടം. ലോറിയില്‍ ഉണ്ടായിരുന്നവരെ നാട്ടുകാരും കെ.എം.സി.സി പ്രവർത്തകരും ആശുപത്രിയിലെത്തിച്ചെങ്കിലും ഡ്രൈവറുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ തുടർചികിത്സക്കായി മംഗലാപുരം കെ.ജെ.സ് മിനി ആശുപത്രിയിലേക്ക് മാറ്റി.
രാംനഗർ ഗവ. ആശുപത്രിയില്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം റാഷിദിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. പിതാവ്: യൂസുഫ്. മാതാവ്: ത്വാഹിറ. സഹോദരങ്ങള്‍: റജില, നിഹാല്‍.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

