കണ്ണൂർ കോർപറേഷൻ വികസന ഫണ്ട് വിനിയോഗം 63.49%

Kannadiparamba online news

2023-24 സാമ്പത്തിക വർഷം വാർഷിക പദ്ധതിയിൽ കണ്ണൂർ കോർപ്പറേഷൻ 63.49 % തുക (ട്രഷറിയിൽ പെന്റിങ് ഉൾപ്പെടെ) വിനിയോഗിച്ചതായി മേയർ മുസ്ലിഹ് മഠത്തിൽ അറിയിച്ചു.

ഇതിൽ പൊതു വിഭാഗത്തിൽ 71.42 % വും, പട്ടികജാതി വിഭാഗത്തിൽ 80.24 ശതമാനവും, പട്ടികവർഗ്ഗ വിഭാഗത്തിൽ 2.96%, മെയിന്റനൻസ് ഫണ്ടിനത്തിൽ 97 ശതമാനവും വിനിയോഗിച്ചിട്ടുണ്ട്.

തദ്ദേശസ്ഥാപനങ്ങൾക്ക് യഥാസമയം ഫണ്ട് നൽകാതെയും ട്രഷറിയിൽ നൽകിയ ബില്ലുകൾ പാസാക്കാതെ മാസങ്ങളോളം പിടിച്ചു വെച്ചും സർക്കാർ പ്രതിസന്ധി സൃഷ്ടിക്കുകയായിരുന്നു. ജൂലൈ മാസം നൽകേണ്ട രണ്ടാം ഗഡു അനുവദിച്ചത് ഡിസംബർ മാസത്തിലും, ഡിസംബറിൽ നൽകേണ്ട പദ്ധതി വിഹിതത്തിന്റെ അവസാന ഗഡു ലഭിച്ചത് ഈ മാസം 22 നും ആണ്. അന്നേദിവസം വൈകുന്നേരം അഞ്ചുമണി വരെ ലഭിക്കുന്ന ബില്ലുകൾ മാത്രമേ പാസാക്കി നൽകേണ്ടതുള്ളൂ എന്ന നിർദ്ദേശം ട്രഷറികൾക്ക് നൽകുകയും ചെയ്തു. ഇതുകാരണം പൊതുമരാമത്ത് പ്രവർത്തികളുടെത് ഉൾപ്പെടെ നിരവധി ബില്ലുകൾ സമർപ്പിക്കാൻ കഴിയാതെ വന്നു. എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും സ്ഥിതി ഇത് തന്നെയാണ്.
തദ്ദേശസ്ഥാപനങ്ങളെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന സർക്കാറിന്റെ ഇത്തരം നടപടികൾക്കിടയിലും പദ്ധതി വിഹിതം ചെലവഴിക്കുന്നതിൽ സംസ്ഥാനത്ത് താരതമ്യേന മികച്ച പ്രകടനം കാഴ്ചവെക്കാൻ കണ്ണൂർ കോർപ്പറേഷൻ സാധിച്ചിട്ടുണ്ട് എന്നതിൽ ഏറെ അഭിമാനം ഉണ്ട് എന്നും മേയർ പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!