കണ്ണൂർ: നഗരമധ്യത്തിലെ പ്രധാന വ്യാപാര സമു ച്ഛയയമായ സ്റ്റേഡിയം കോംപ്ലകസിന്റെ ഒരു ഭാഗം ഏതു സമയവും തകർന്നു വീണേക്കാമെന്ന നിലയിൽ. സ്റ്റേഡിയം കോംപ്ലക്സിന്റെ കിഴക്ക് ഭാഗത്തുള്ള ബ്ലോക്കിന്റെ ഒരു ഭാഗമാണ് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണി ഉയർത്തുന്നത്.
കെട്ടിടത്തിന്റെ അപകടാവസ്ഥയെ തുടർന്ന് ഇവിടുത്തെ വ്യാപാരികൾ നേരത്തെ തന്നെ ഒഴിപ്പിച്ചിരുന്നു. എന്നാൽ, അപകട ഭീഷണി ഉയർത്തുന്ന ഈ ഭാഗം പൊളിച്ചു മാറ്റാനോ നവീകരിക്കാനോ നടപടികൾ ഒന്നുമുണ്ടായില്ല. കോർപറേഷൻ ഓഫീസ് ഭാഗം, മഹാത്മാ മന്ദിരം, തെക്കിബസാർ, തളാപ്പ് മേഖലകളിൽ നിന്നുള്ളവർ, ചെറു വാഹനങ്ങൾ എന്നിവ റെയിൽവേ സ്റ്റേഷന്റെ കിഴക്കെ കവാടം ഭാഗത്തേക്ക് എളുപ്പത്തിൽ പോകാനുപയോഗിക്കുന്ന തിരക്കേറിയ പാതയോട് ചേർന്നാണ് അപകടാവസ്ഥയിലുള്ള കെട്ടിടം. സ്റ്റേഡിയം നവീകരണം നടത്തിയപ്പോഴും അപകട ഭീഷണിയിലായ സ്റ്റേഡിയം കോംപ്ലക്സിന്റെ ഈ ഭാഗത്ത് ഒന്നും തന്നെ ചെയ്തിട്ടില്ല.
നിരവധി പൊതുപരിപാടികൾ നടക്കുന്ന സ്റ്റേഡിയം കോർണറിലെ സ്ഥിരം വേദിക്ക് തൊട്ടടുത്തു കൂടിയാണ് ഈ കെട്ടിടം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

