പ്രമോദ് കുമാർ അതിരകത്തിൻ്റെ പകൽ വഴിയിലെ ഇരുളിടങ്ങൾ പ്രകാശനം ചെയ്യ്തു

Kannadiparamba online news

കണ്ണൂർ:കേരള സാഹിതി കണ്ണൂർ ജില്ലാ ഘടകത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രമോദ് കുമാർ അതിരകത്തിൻെ പകൽ വഴിയിലെ ഇരുളിടങ്ങൾ എന്ന ഖണ്ഡകാവ്യ പ്രകാശനം ചെയ്തു. മഹാത്മ മന്ദിരത്തിൽ നടന്ന ചടങ്ങിൽ ചലച്ചിത്രഗാന രചയിതാവ് രാജീവ് ആലുങ്കൽ എഴുത്തുകാരിയും ചിത്രകാരിയുമായ ഭാഗ്യലക്ഷ്മി പി.കെയ്ക്ക് നൽകി പ്രകാശനം ചെയ്തു. മാക് ബേത്ത് പബ്ലിക്കേഷനാണ് മീഡിയ എൽ.എൽ. പിയാണ് ഖന്ധകാവ്യ പബ്ലിഷ് ചെയ്യ്തത്. ദേശീയ അദ്ധ്യാപക ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. പി.വി ശ്രീധരൻ മാസ്റ്റർ , ശശിധരൻ മാസ്റ്റർ , എന്നിവർ ആശംസ അറിയിച്ചു. പ്രശസ്ത പിന്നണി ഗായകൻ സുമേഷ് അയിരൂരിൻ്റെ പ്രർത്ഥനയായാണ് പ്രകാശന ചടങ്ങ് ആരംഭിച്ചത്. സി. സുജിത്ത് സ്വാഗതവും നിധീശൻ മാസ്റ്റർ നന്ദിയും പറഞ്ഞു. പ്രമോദ് കുമാർ അതിരകം മറുമൊഴി നടത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!