തെരുവു നായ ശല്യം:  ഇരകള്‍ക്ക് നഷ്ട പരിഹാരമായി കുറ്റിയാട്ടൂര്‍ പഞ്ചായത്ത്  മൂന്നര ലക്ഷത്തോളം രൂപ നല്‍കി

Kannadiparamba online news


മയ്യിൽ : തെരുവുനായ കടിച്ചതിനെത്തുടർന്ന് നഷ്ടപരിഹാരത്തുകയായി കുറ്റ്യാട്ടൂർ പഞ്ചായത്ത് മൂന്നുലക്ഷത്തിലേറെ രൂപ(3,0,7000 രൂപ) നൽകി. 2018-ലും തുടർവർഷങ്ങളിലുമായി മാരകമായി ആക്രമിക്കപ്പെട്ടവരാണ് സുപ്രീംകോടതി നിയോഗിച്ച സിരിജൻ കമ്മിറ്റി മുമ്പാകെ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽനിന്ന് ചികിത്സയ്ക്ക് ചെലവായ തുകയും പലിശയും ചേർത്ത് നൽകണമെന്ന് വിധിയുണ്ടായത്.

2009-ൽ കുറ്റ്യാട്ടൂരിലെ കോക്കാടൻ വീട്ടിൽ സി.കെ.നാരായണിയെ തൊഴുത്തിൽ പശുവിനെ കറക്കുന്നതിനിടെ തെരുവുനായ കടിച്ചു. സംഭവത്തിൽ ഇവരുടെ ചെറുവിരൽ നഷ്ടപ്പെട്ടിരുന്നു. തുടർന്ന് ഇവരുടെ ഭർത്താവ് കോക്കാടൻ രാഘവനെയും മകൻ സി.കെ.പ്രദീപിനെയും നായ ആക്രമിച്ച്‌ പരിക്കേൽപ്പിച്ചു. ഇവർ നൽകിയ പരാതിയിൽ നാരായണിക്ക് 1,10,600 രൂപയും ഒൻപതുശതമാനം പലിശയിനത്തിൽ 72,000 രൂപയും നൽകി.

കോക്കാടൻ രാഘവന് 33,005 രൂപയും അക്കൗണ്ടിലേക്ക് കൈമാറി. മറ്റൊരു സംഭവത്തിൽ കുറ്റ്യാട്ടൂരിലെ പൊന്നാരത്ത് ലീലയ്ക്ക് 65,985 രൂപയും എൻ.സി. കാഞ്ചനയ്ക്ക് 35,535 രൂപയും കൈമാറി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!