തെരഞ്ഞെടുപ്പിനെ പൗരത്വ ഭേദഗതി നിയമത്തിന്റെ ചുറ്റുവട്ടത്തിൽ ഒതുക്കി കെട്ടാൻ സി.പി.എം നീക്കം: അബ്ദുൽ കരീം ചേലേരി

Kannadiparamba online news

കണ്ണൂർ: ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പിനെ പൗരത്വ ഭേദഗതി നിയമത്തിൻ്റെ ചുറ്റുവട്ടത്തിൽ ഒതുക്കി കെട്ടാനുള്ള സി.പി.എം ഒളിയജണ്ടയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി. വനിതാ ലീഗ് ജില്ലാ സംഗമം ‘ഇബാദ-24’ കണ്ണൂർ ബാഫഖി തങ്ങൾ സൗധത്തിൽ വെച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു, അദ്ദേഹം.
പൗരത്വ ഭേദഗതി നിയമപോരാട്ടങ്ങളിൽ മുസ്‌ലിം ലീഗും കോൺഗ്രസ്സും നടത്തുന്ന പ്രവർത്തനങ്ങളെ ചെറുതാക്കി കാണിച്ച് മുസ്‌ലിം സമുദായത്തിൻ്റെ സംരക്ഷകരെന്ന വ്യാജേന
ന്യൂനപക്ഷ കേന്ദ്രങ്ങളിൽ വിഷലിപ്തമായ പ്രചരണങ്ങളാണ് സി.പി.എം നടത്തുന്നത്. ഇത്തരം കാര്യങ്ങളിൽ സി.പി.എം സ്വീകരിച്ച ഗതകാല നിലപാടുകൾ സമുദായ താൽപര്യങ്ങൾക്ക് എതിരായിരുന്നുവെന്ന സത്യം തിരിച്ചറിഞ്ഞ് സി.പി.എം നടത്തുന്ന കുപ്രചരണങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം പറഞ്ഞു. വനിതാ ലീഗ് ജില്ലാ പ്രസിഡൻ്റ് സി സീനത്ത് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷമീമ ജമാൽ സ്വാഗതം പറഞ്ഞു. കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിലിന് ജില്ലാ സംഗമത്തിൽ വെച്ച് സ്വീകരണം നൽകി. വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി പി സാജിത ടീച്ചർ, സെക്രട്ടറിയേറ്റ് മെമ്പർ റോഷ്നി ഖാലിദ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ സക്കീന തെക്കയിൽ, കെ.എ നാജിയ, കെ.പി റംലത്ത്, അമീന ടീച്ചർ, റംസീന റൗഫ്, ഷെറിൻ ചൊക്ലി, സൈനബ അരിയിൽ, എം.കെ ഷെബിത ടീച്ചർ, പ്രസംഗിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!