കമ്പിൽ : ഐക്യ ജനാധിപത്യ മുന്നണി കണ്ണൂർ ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി ശ്രീ. കെ സുധാകരന്റെ വിജയത്തിന് വേണ്ടിയുള്ള യു ഡി എഫ് കൊളച്ചേരി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം നാളെ വ്യാഴാഴ്ച രാവിലെ 10 30 ന് കമ്പിൽ ടൗണിൽ കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടും യു ഡി എഫിന്റെ മുതിർന്ന നേതാവുമായ എം മമ്മു മാസ്റ്റർ ഉദ്ഘാടനം ചെയ്യും . യു.ഡി.എഫ് കൊളച്ചേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം അബ്ദുൽ അസീസ് അദ്ധ്യക്ഷനാവും. യു.ഡി.എഫിൻ്റെ മറ്റു പ്രമുഖ നേതാക്കളും സംബന്ധിക്കും
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

